വസന്തം വരുമോ......
ചന്ദ്രികച്ചാറൊഴുകി ലോകം സങ്കല്‍പ സുന്ദരമായ്
താരകാ വൃന്ദങ്ങളക്ഷമരായ് ദൂര-
ത്താരെയൊ കാത്തു നില്‍പ്പൂ!
അക്കൊച്ചു വേണുതന്‍ സംഗീതമെന്തിനോ
ഹൃത്തിതില്‍ സ്വപ്നങ്ങള്‍ ചാര്‍ത്തി നില്‍പൂ.
താമരപൊയ്കയില്‍ താളം പിടിക്കുവാന്‍
തെന്നലിന്നുല്ലാസമാര്‍ന്നു നിന്നു.
സ്വപ്നങ്ങള്‍ കൊണ്ടൊരു മാല്യവും
കൊര്‍ത്തു ഞാന്‍ അക്ഷമയായിരിപ്പൂ.
ആകാശത്തമ്പിളി അത്തപ്പൂ കാത്തപ്പോള്‍
നീ മാത്രം നീ മാത്രം വന്നതില്ല.
* * * *
അകലത്തു കേട്ടൊരാ ദിവ്യ ഗീതം
അനുപമ സുന്ദരമായിരുന്നു.
അഴലു നിറഞ്ഞൊരാ ഗാനമാകെ
അനുഭൂതി ദായകമായിതെന്നില്‍.
നിരുപമ രാഗാനുനിര്‍വൃതിയില്‍
ഉടലാകെ കോരിത്തരിച്ചു പോയി
അകലത്തിരുന്നു ഞാന്‍ എന്‍ ഹൃദന്തേ നിന്ന-
പദാനമൊക്കെയൊന്നോര്‍ത്തുപോയീ
അകലെയാണെങ്കിലുമെന്നുയിരില്‍
അരികിലാണിന്നു നീ എന്നുമെന്നും...
കുഞ്ഞുബി.
Thursday, September 27, 2007
Subscribe to:
Post Comments (Atom)







9 comments:
ചന്ദ്രികച്ചാറൊഴുകി ലോകം സങ്കല്‍പ സുന്ദരമായ്
താരകാ വൃന്ദങ്ങളക്ഷമരായ് ദൂര-
ത്താരെയൊ കാത്തു നില്‍പ്പൂ!
ഒരു കൊച്ചു കവിത :)
മാഷേ, കവിത ഇഷ്ടമായി, ഇനിയും പോരട്ടെ :)
കുഞുബി....നന്നായിട്ടുണ്ടു..
പിന്നെ പേജിന്‍റെ നിറം...വായനക്ക്
തടസ്സമായ് നില്ക്കുന്നു..അല്ലെങ്കില്‍ എഴുതുന്ന ഫോണ്ടിന്‍റെ നിറം..മാറ്റിയാല്‍ വളരെ നന്നായിരിക്കും
മനോഹരം അതിമനോഹരം
എന്തിനെന്‍ വാക്കുകള്‍ അധികം
വാക്കുകള്‍ തന്‍ വര്‍ണ്ണകള്‍ക്കുമപ്പുറം
എത്തി നില്‍ക്കുന്നു നിന്‍ വരികള്‍
നന്‍മകള്‍ നേരുന്നു.
മാതു മാഷെ, മന്‍സൂറെ,
നിങളുടെ പ്രൊത്സാഹനത്തിനു പകരം എനിക്കു വാക്കുകളില്ല. കൂടുതല്‍ എഴുതാന്‍ പ്രെരിപ്പിക്കൂന്നതു അതൊന്നു മാത്രം. നന്ദി ഓരായിരം. ബാക്കി കൂടെ വായിക്കണേ! സ്നേഹം മാത്രം...
"വരും വസന്തമെന്നു പാര്‍ത്തു
നാള്‍ കഴിച്ചിതിത്രയും
വരും വരാതിരിക്കുമോ
പ്രതീക്ഷമാത്രമാശ്രയം”
ps: ഫോണ്ട് കുറച്ചു വലിപ്പം കൂട്ടുന്നത് വായനക്കാര്‍ക്ക് സൌകര്യമായിരിക്കും
നല്ല ഹൃദ്യമായ വരികള്‍.
വസന്തം വരാതിരിക്കില്ല.:)
തീര്‍ച്ചയായും വരും..!
കണ്ണുകള്‍ക്ക് നല്ല ആയാസം തോന്നുന്നു, ദയവുചെയ്ത് എന്തെങ്കിലും ചെയ്താല്‍...
വരും... വരാതിരിക്കില്ല!
:)
[എല്ലാവരും പറഞ്ഞതു പോലെ, പേജിന്റെ നിറവും ഫോണ്ടിന്റെ നിറങ്ങളും മാച്ചാകുന്നില്ല]
മുരളി മെനോന്‍..വേണു... കുഞ്ഞന്‍...ശ്രീ... നന്ദി... എന്റെ ബ്ലൊഗ് വായിച്ചതിനു... ഉപദേശങ്ങള്‍ക്കു.. എല്ലാം എന്നെ കൂടുതല്‍ എഴുതുവാന്‍ പ്രേരിപ്പിക്കൂന്നു.ഫോണ്ടു മാറ്റിയിട്ടുണ്ട്.വീണ്ടും നിങ്ങളുടെ എല്ലാം സഹകരണം പ്രതീക്ഷിക്കുന്നു. അണ്ണാന്‍ കുഞ്ഞും തന്നാലായതു എന്നു കരുതണം.സാങ്കേതികത്വം പിടി ഇല്ലാതെ ചെയ്യുന്നതാണു. തെറ്റുകള്‍ പൊറുക്കുമല്ലൊ.(ബ്രൌസര്‍ internet explorer ആണെങ്കില്‍ ഇത്ര പ്രയാസം ഉണ്ടാവില്ലെന്നു തോന്നുന്നു.)
Post a Comment